
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 11.30നുമിടയ്ക്ക് 15 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം. കേന്ദ്ര ൈവദ്യുതി വിഹിതത്തില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. 400 മുതല്‍ 500 മെഗാവാട്ട് വരെ കുറയുമെന്നാണ് സൂചന.
കൂടാതെ ഉപഭോക്താക്കള്‍ മൂന്ന് പോയിന്റ് എങ്കിലും ഓഫാക്കി വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് സഹകരിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. നഗരപ്രദേശങ്ങളിലും ആശുപത്രികളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല.
ദേശീയ ഗ്രിഡില്‍ നിന്നുള്ള കുറവും കൂടുകൂടിയതോടെ ഉപഭോഗം കൂടിയതുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. നാളെ മുതല്‍ നിയന്ത്രണം വേണ്ടിവരുമോ എന്ന് പിന്നീട് അറിയിക്കും.







Comments