
കല്യാണ മേളത്തിനൊത്ത് താളം പിടിയ്ക്കുന്ന മകന്റെ വീഡിയോയുമായാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ ഇത്തവണ എത്തിയിരിക്കുന്നത്. അമ്മയുടെ മടിയിലിരുന്നുകൊണ്ട് വളരെ ശ്രദ്ധയോടെ കുഞ്ഞു കെകൾകൊണ്ട് മേളത്തിനൊത്ത് താളം പിടിയ്ക്കുകയാണ് രുദ്ര. കുഞ്ഞു രുദ്രയുടെ ക്യൂട്ട് വീഡിയോ ആരാധകരും ഏറ്റെടുത്തു. താളം പിടിയ്ക്കുമ്പോൾ ആ കുഞ്ഞു മുഖത്തെ ഭാവമാണ് വീഡിയോയുടെ ഹൈലൈറ്റ്. നിരവധിപ്പേരാണ് ഈ കുരുന്നിന്റെ ‘താളം പിടിയ്ക്ക’ലിന് അഭിന്ദനവുമായെത്തിയത്.
സാധാരണ വിഡിയോകളിൽ നിറഞ്ഞ ചിരിയോടെയാണ് രുദ്ര എത്താറ്. പക്ഷേ ഇത്തവണ വളറെ ഗൗരവത്തോടെ ശ്രദ്ധാപൂർവം താളമിടുന്ന രുദ്രനെയാണ് വീഡിയോയിൽ കാണുന്നത്. മുൻപ് അമ്മയ്ക്കൊപ്പം ഒരു പാട്ട് വീഡിയോയുമായും രുദ്ര എത്തിയിരിരുന്നു. പള്ളിവാള് ഭദ്രവട്ടകവും, കിംകിംകിമ്മുമൊക്കയാണ് കുഞ്ഞു ദുദ്ര അമ്മയ്ക്കൊപ്പം ക്യൂട്ടായി പാടിയത്. സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ്. അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഈ കുഞ്ഞാവ സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് പിറന്നത്.






