
ബോളിവുഡിൽ പാട്ടൊരുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഗ്രാമി േജതാവ് റിക്കി കെജ്. ഇന്ത്യയിൽ നിന്നും പുറത്തുവരുന്നത് പ്രണയഗാനങ്ങളും ഹോട്ട് നമ്പറുകളും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെജ് മനസ്സു തുറന്നത്. പുരസ്കാര നേട്ടത്തിലൂടെ ഈ വർഷത്തെ ഗ്രാമി വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയതാണ് റിക്കി കെജ്.
‘ബോളിവുഡിലെ പാട്ടുകൾക്ക് യാതൊരു പ്രശ്നങ്ങളുമില്ല. പക്ഷേ ബോളിവുഡ് ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കില്ല എന്നത് ഞാൻ നേരത്തെ എടുത്ത തീരുമാനമാണ്. ഹൃദയത്തിനുള്ളിൽ നിന്നും സംഗീതം സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബോളിവുഡ് സിനിമാസംഗീതത്തിന്റെ ഗുണനിലവാരം വളരെ മികച്ചതാണെങ്കിലും ആളുകൾ ഹൃദയത്തിൽ നിന്നല്ല അത്തരം പാട്ടുകൾ സൃഷ്ടിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ആകെ പുറത്തുവരുന്നത് പ്രണയഗാനങ്ങളോ അല്ലെങ്കിൽ ഹോട്ട് നമ്പറുകളോ മാത്രമാണ്’, റിക്കി കെജ് പറഞ്ഞു. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്ഡിനൊപ്പമായിരുന്നു റിക്കി കെജിന്റെ ഈ വർഷത്തെ ഗ്രാമി പുരസ്കാര നേട്ടം. ഇവരുടെ ‘ഡിവൈന്‍ ടൈഡ്സ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് കെജ് ഗ്രാമി നേട്ടത്തിൽ തിളങ്ങിയത്.






