കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന സുധീര്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. തെളവുകളാുടെ അഭാവത്തിലാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2007 നവംബര്‍ അഞ്ചിനാണ് സുധീര്‍ കുമാര്‍ കൊല്ലപ്പെട്ടത്.






