
പോലീസ് ജീപ്പില് നിന്നുള്ള പുഷ്പ ആക്ഷന് പിന്നാലെ വീണ്ടും പുഷ്പ സ്റ്റൈലില് കോണ്ഗ്രസ് എംഎല്എ ജിഗ്നേഷ് മേവാനി. വനിതാ
പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്ന്ന് അറസ്റ്റിലായ മേവാനി ഇല്ലെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് പ്രതികരണം. ഒരു സ്ത്രീയെ ഉപയോഗിച്ച് ബിജെപി സര്ക്കാര് തനിക്കെതിരെ കേസുണ്ടാക്കിയത് ഭീരുത്വമാണെന്ന് മേവാനി പ്രതികരിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മേവാനിയോട് പ്രതികരണത്തിന് സമീപിച്ച മാധ്യമപ്രവര്ത്തകരോട് പുഷ്പയിലെ നായകന്റെ സംഭാഷണം പോലെ 'ഞാന് തലകുനിക്കില്ല' എന്നാണ് മേവാനി പ്രതികരിച്ചത്. അസമിലെ വനിതാ പൊലീസ് കോണ്സ്റ്റബിളിനെ പൊതുമധ്യത്തില് കയ്യേറ്റം ചെയ്യാന് ശ്രമിച്ചെന്നായിരുന്നു കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില് പോസ്റ്റ് പങ്കുവെച്ചു എന്ന കാരണത്താല് ആദ്യം അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടയച്ചതിന് പിന്നാലെയാണ് പുതിയ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്.
'ഇത് ഗൂഢാലോചനയാണ്. ഗുജറാത്തിലെ ദലിത് ജനങ്ങളുടെ ഇടയില് ഇത് ഗുണം ചെയ്യില്ല. അവരിത് കാണുന്നുണ്ട്. ബിജെപി ഇതിന് വില നല്കേണ്ടി വരും. എനിക്കെതിരെയുള്ള രണ്ട് കേസുകളും വ്യാജവും കെട്ടിച്ചമച്ചതുമാണ്'. മേവാനി പ്രതികരിച്ചത് ഇങ്ങനെ. എന്നാല് മേവാനിക്കെതിരായ കേസില് തെളിവില്ലെന്നും വ്യാജ എഫ്ഐആര് ആണ് പൊലീസ് തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.







Comments