
കുഞ്ചാക്കോ ബോബന് എന്നും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ്. അതുപോലെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് മിഥുന് മാനുവല്‍ തോമസ്. ഇവരുടെ കോമ്പോയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരുടെ കോമ്പോയില്‍ പിറന്ന ‘അഞ്ചാം പാതിര’ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ആറാം പാതിരാ’.
രണ്ടാളും പുതിയ സിനിമയുടെ തിരക്കുകളിലാണ്.
അച്ഛന്മാരെപ്പോലെ മക്കളും സുഹൃത്തുക്കളാണ്. ഇപ്പോഴിതാ മിഥുന് പങ്കുവച്ചിരിക്കുന്നതും മക്കളുടെ കൂട്ടുകെട്ടിന്റെ ചിത്രമാണ്. മിഥുന്റെ മകന് മാത്തന് ചാക്കോച്ചന്റെ മകന് ഇസുവിനൊപ്പം കളിക്കുന്ന ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ‘‘ ദ ദിനോസര്‍ ബോയ്സ്..!! ഇസു & മാത്തൻ..!!’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അഞ്ചാം പാതിരായില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ‘ആറാം പാതിരാ’ എന്നും ഇത് തുടര്‍ച്ചയല്ലെന്നും, അന്‍വര്‍ ഹുസൈന്റെ മറ്റൊരു അന്വേഷണ ചിത്രമാണെന്നും മിഥുന് പറഞ്ഞിരുന്നു. ഒരു മലമ്പ്രദേശത്താണ് സിനിമയുടെ കഥ നടക്കുന്നതെന്നും ഇതൊരു മിസ്റ്ററി ത്രില്ലര്‍ ആണെന്നും മിഥുന് പറയുന്നു.






