
അടുത്തിടെയായി വേറിട്ട ലുക്കുകളിലാണ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിൽ താടി വച്ചിരുന്ന അദ്ദേഹം ഇപ്പോൾ താടി എടുത്ത് മീശയുടെ തുമ്പ് വളച്ചു വച്ചുള്ള ഗെറ്റപ്പിലാണ്. കഴിഞ്ഞ ദിവസം ‘അമ്മ’യുടെ പരിപാടിക്ക് ഈ ലുക്കിലാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ ദിവസം താടി എടുത്ത ശേഷമുള്ള ലുക്ക് പങ്കുവെച്ച് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലായിരുന്നു. തന്റെ താടി ലുക്കിനെ പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു അതിലെ ഹൈലൈറ്റ്.
‘പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്...ഒറ്റക്കൊമ്പന്റെ കൊമ്പ്’. – അദ്ദേഹം കുറിച്ചതിങ്ങനെ.






