
മഞ്ജു വാരിയരെയും കാളിദാസ് ജയറാമിനെയും പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ട്രെയിലറെത്തി. രസകരമായ ട്രെയിലർ മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്.
ഗോകുലം ഗോപാലന്, സന്തോഷ് ശിവന്, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സൗബിന് ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്, എസ്തര് അനില്‍ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിലെത്തും.






