
മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പെരുന്നാൾ ആശംസകൾ നേർന്ന് നസ്രിയയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസ് ഒരുങ്ങുകയാണ്. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ ഹിറ്റാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’.
വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.






