
യൂക്കലേലയിൽ താളം പിടിച്ച് പാട്ട് പാടി യുവതാരം അഹാന കൃഷ്ണ. ‘കിലുക്കം’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കിലുകിൽ പമ്പരം’ എന്ന ഗാനശകലങ്ങളാണ് നടി ആലപിച്ചത്. ബാൽക്കണിയില്‍ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടാണ് അഹാനയുടെ പാട്ട്.
നിമിഷ് രവിയാണ് അഹാന പാടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. പാട്ടിനിടയിൽ നടി വരികള്‍ മറന്നു പോകുന്നതും സുഹൃത്ത് ജിതിൻ പുത്തഞ്ചേരി സഹായിച്ചതോടെ പാട്ട് തുടരുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള രസകരമായ സംഭാഷണങ്ങളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘കിലുക്ക’ത്തിനു വേണ്ടി ഗായകൻ എം.ജി.ശ്രീകുമാർ ആലപിച്ച ഗാനമാണിത്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ്.പി.വെങ്കടേഷ് ഈണമൊരുക്കിയിരിക്കുന്നു. പതിറ്റാണ്ടുകൾക്കിപ്പുറവും ആരാധകർ ഏറെ ഇഷ്ടത്തോടെ ഈ ഗാനം കേൾക്കുന്നു.






