മുംബൈ: യുഎസ് സൂചികകളിലെ കനത്ത നഷ്ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 830 പോയന്റ് നഷ്ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം നടക്കുന്നത്. നിരക്ക് ഉയര്‍ത്തലാണ് യുഎസ് സൂചികകളെ ബാധിച്ചത്.
ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
നിഫ്റ്റി റിയാല്‍റ്റി, ഐടി, ഓട്ടോ, മെറ്റല്‍, ധനകാര്യം തുടങ്ങിയ സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. 2-3ശതമാനം നഷ്ടത്തിലാണ് ഈ സൂചികകള്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.




