
ഫഹദ് ഫാസിൽ–നസ്രിയ നസീം താരദമ്പതികളും ദുൽഖർ സൽമാന്റെ കുടുംബവുമായി സിനിമയ്ക്കപ്പുറം അടുത്ത സൗഹൃദത്തിലാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഒത്തുചേരലുകളുടെ ചിത്രങ്ങളും നസ്രിയ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ഇരുകുടുംബങ്ങളുടെയും ഒത്തുചേരലിന്റെ ഏറ്റവും പുതിയ ചിത്രം നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫഹദ്, നസ്രിയ, ദുൽഖർ, അമാൽ എന്നിവരാണ് ചിത്രത്തിൽ. ‘Familia...’എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.






