
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്സ്പ്രസ് വേയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ ഏഴു പേർ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
ശനിയാഴ്ച പുലർച്ചെ മഥുരയിലെ നൗജീൽ മേഖലയിലായിരുന്നു അപകടം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
ഇവർ നോയിഡയില്‍ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്ന് റൂറൽ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു.






