
ആരോഗ്യകാര്യങ്ങളിലും ശരീരസൗന്ദര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ജിമ്മിൽ നിന്നുള്ള തന്റെ വർക്കൗട്ട് ചിത്രങ്ങൾ ശിൽപ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോഴിതാ, ഓടിക്കൊണ്ടിരിക്കുന്ന ഒരു എയര്‍പോര്‍ട്ട് ബസില്‍ വ്യായാമം ചെയ്യുന്ന ശില്പയുടെ വിഡിയോയാണ് വൈറൽ. ഇന്‍സ്റ്റാഗ്രാമിലാണ് യാത്രയ്ക്കിടയിലെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോ ശിൽ പങ്കുവെച്ചത്. പുഷ് അപ്പ്, പുള്‍ അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമ മുറകളാണ് ബസിലെ കമ്പികളില്‍ തൂങ്ങി കിടന്നും മറ്റും താരം ചെയ്യുന്നത്. ബസില്‍ മറ്റ് യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. വ്യായാമത്തിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് കമ്പികള്‍ തുടച്ച് വൃത്തിയാക്കുന്നുണ്ട് ശില്പ.






