വിജയ് നായകനായ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ചോളം ഭാഷകളിലായി ബീസ്റ്റ് 250.05 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന വിജയ്യുടെ തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രമാണ് ബീസ്റ്റ്. 25 ദിവസങ്ങള്‍ പിന്നിടുന്ന സിനിമ വിജയ് എന്ന താരത്തിന്റെ ബോക്സോഫീസ് ശക്തിയാണ് കാട്ടുന്നത് എന്ന് ആരാധകര്‍ അവകാശപ്പെടുന്നു.
അതേസമയം ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക.






