
കുവൈത്ത്സിറ്റി: സിറോ മലബാർ വിശ്വാസ പരിലനത്തിന്റെ നേതൃത്വത്തിൽ സീറേ മലബാര്, സിറോ മലങ്കര, ലത്തിൻ എന്നീ ആരാധന വിഭാഗങ്ങള്, കൂടാതെ പ്രയര് ഗ്രൂപ്പ്, വിവിധ liturgical കൂട്ടായ്മകൾ സംയുക്തമായി ചേര്ന്നുള്ള സ്വീകരണമാണ് കഴിഞ്ഞ ദിവസം സന്യാസിയായി
പുതുജീവിതത്തിലേക്ക് കടന്ന സിസ്റ്റര് ജെസീറ്റ മരിയ്ക്ക് നല്കിയത്.

അഹ്മദി ഔവര് ലേഡി ഓഫ് അറേബ്യ പള്ളിയില് നടന്ന കൃതജ്ഞതാ ബലിയും അനുമോദന സമ്മേളനവും, ഫാദര് ജോണ്സന് അരശേരിയില് OFMCap നേതൃത്വം നൽകി.സിറോ മലബാര് കമ്മ്യൂണിറ്റി AVONA എപ്പിസ്കോപ്പല് വികരി ഫാദര് ജോണി ലോണിസ് OFMCap കൃതജ്ഞതാ ബലിയ്ക്ക് പ്രധാന കാർമികത്വത്തിൽ ഫാദര് ജോൺസൻ നേടുംപുറത്ത്, ഫാദര് അമല് നാട്ടുവഴിപ്പറമ്പിൽ സഹകർമ്മികരും ആയിരുന്നു.

ക്യാറ്റിക്കിസം വിഭാഗം അസി.ഹെഡ് മാസ്റ്റര് ബെന്നി തോമസ് സ്വഗതം ആശംസിച്ച അനുമോദന ചടങ്ങില് മനോജ് അലക്സ്(സീറേ മലബാര് പാരീഷ് കൗണ്സില് അംഗം)അഡ്വ: ഷിബു ജേക്കബ് (Parish Council Member -Syro Malankara Community), ബിന്ദു സോണി ( Parish Council Member Latin Community), എബി പുന്നൂസ് (Charismatic Prayer), ക്യാറ്റിക്കിസം ടീച്ചറുമാരുടെ പ്രതിനിധിയായി ട്രിന്സി ഷാജൂ , ക്യാറ്റിക്കിസം കുട്ടികളുടെ പ്രതിനിധിയായി ജൂലിയറ്റ് ട്രീസ ബിജു എന്നിവര് ആശംസയര്പ്പിച്ച് സംസാരിച്ചു.
മാര്ട്ടിന് വര്ഗീസ് (Eucharistic ministers പ്രതിനിധി ),അമെന്ഡാ ജോസഫ് (Altar servers പ്രതിനിധി)
ഡോണ ജെയ്ക്ക് ജോര്ജ് (Choir പ്രതിനിധി, ജോഷി ജോസഫ് (Syro Malabar Community )ഷിജു അലക്സ്(Syro Malabar Catechism secretary )എന്നിവര് സിസ്റ്റര് ജെസീറ്റയ്ക്ക് പൂചെണ്ടുകളും സമ്മാനങ്ങളും നല്കി ആദരിച്ചു.ജോഷ്വ പരിപാടിയുടെ അവതാരകനായിരുന്നു.

ചടങ്ങില്, സിസ്റ്റര് ജെസീറ്റ മറുപടി പ്രസംഗവും നടത്തി. അഹ്മദി സീറോ മലബാര് ക്യാറ്റിക്കിസം ഗ്രൂപ്പാണ് പരിപാടികള് ഏകോപിപ്പിച്ചത്.
കഴിഞ്ഞ മാസം 28-നാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ പുഷ്പഗിരി ഇടവകാംഗമായ ജോസ് മാത്യു ചൂനാട്ടിന്റെയും ആന്സി ജോസിന്റെയും രണ്ടാമത്തെ മകളായ ജെസീറ്റ പാലാ സെന്റ് തോമസ് കത്തീഡ്രലില് വച്ച് തിരുഹൃദയ സഭയില് അംഗമയി സന്യാസ വസ്ത്രം സ്വീകരിച്ചത്.

കുവൈത്തില് പഠിച്ച് വളര്ന്ന ജെസീറ്റ, ഉന്നത പഠനത്തിനായി കേരളത്തിലേക്ക് പോയ ഘട്ടത്തിലാണ് സന്യാസ ജീവിതം തെരഞ്ഞെടുത്തത്.







Comments