
ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. നയൻസിനൊപ്പം താരത്തിന്റെ ഭാവിവരനും സംവിധായകനുമായ വിഘ്നേഷ് ശിവനും ഉണ്ടായിരുന്നു.
ദ ഇംപ്രസ് ഓഫ് ഇന്ത്യൻ സിനിമ അവാർഡ് നയൻതാരയ്ക്കും മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വിഘ്നേഷ് ശിവനുമായിരുന്നു. കറുത്ത സാരിയായിരുന്നു നയൻസിന്റെ വേഷം.
അടുത്തിടെയാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാർ.
നയൻതാരയും വിഘ്നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാവുന്നു എന്ന് റിപ്പോർട്ടുണ്ട്.






