സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുകയും ഫോണിൽ വിളിച്ചു വരുത്തി കാറിൽ കടത്തി കൊണ്ടു പോയ കേസിൽ യുവാവ് അറസ്റ്റിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം(32) ആണ് അറസ്റ്റിലായത്. പൊലീസ് പറഞ്ഞത്: 5ന് രാവിലെ 10 മണിക്കാണ് സംഭവം.
പെൺകുട്ടിയെ വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോയ വേളയിൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളല്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി കാറിനുള്ളിൽ ബഹളം ഉണ്ടാക്കി.ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, ഫോൺ പിടിച്ചു വാങ്ങിയ ശേഷം വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കി വിടുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. കിളിമാനൂർ എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.






