
കയ്യിൽ ഒരേതരത്തിലുള്ള ടാറ്റു ചെയ്ത് നടി അന്നാ ബെന്നും അനുജത്തിയും. സെവൻ എന്ന് ഇംഗ്ലിഷ് അക്ഷരമാണ് രണ്ടുപേരും കയ്യിൽ പച്ചകുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. എറിക് എഡ്വേർഡും ഓട്സി മാർക്കുമാണ് ടാറ്റു ആർട്ടിസ്റ്റുകൾ.
‘എന്റെ അനിയത്തിക്കുട്ടിയുമായി മാച്ചിങ് ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായുള്ള ആഗ്രഹമാണ്. അത് ഇന്ന് സാധിച്ചിരിക്കുന്നു. ഞങ്ങളുടെ പച്ചകുത്തൽ ഒരു മറക്കാനാകാത്ത അനുഭവമാക്കി മാറ്റിയതിനു പച്ചകുത്ത് എന്ന ടാറ്റു സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദി.’–അന്ന ബെൻ പറഞ്ഞു.
എന്തുകൊണ്ടാണ് സെവൻ എന്ന അക്ഷരം പച്ചകുത്തുന്നതിനായി തിരഞ്ഞെടുത്തതെന്നായിരുന്നു ഏവർക്കും
അറിയേണ്ടിയിരുന്നത്. പിറന്നാൾ തിയതിവെച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്ന് അന്നയുടെ ആരാധകർ പറയുന്നു.






