
യാഷിന്റെ ഹെവിഡ്യൂട്ടി ആക്ഷന്‍ത്രില്ലര്‍ KGF: ചാപ്റ്റര്‍ 2 സിയോളില്‍ പ്രദര്‍ശിപ്പിച്ചു. ദക്ഷിണ കൊറിയയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ്: ചാപ്റ്റര്‍ 2. ആഗോള ബോക്സ് ഓഫീസില്‍ ഈ ചിത്രം തകര്‍പ്പന്‍ വിജയമായിരുന്നു.
2022-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായും എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായും കെജിഎഫ് മാറി. ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ കന്നഡ ചിത്രമെന്ന അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചിരിക്കുന്നത് കെജിഎഫ്.
അമീര്‍ ഖാന് ചിത്രം ദംഗലിനെ തോല്‍പ്പിച്ച് ഹിന്ദി വിപണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി കെജിഎഫ് 2 ഉയര്‍ന്നുവരുന്ന കെജിഎഫ് ഒരു ബോക്സ് ഓഫീസ് രാക്ഷസനാണെന്നു പറയാം. ഗഏഎ: ചാപ്റ്റര്‍ 2 ദക്ഷിണ കൊറിയയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ കന്നഡ സിനിമ മാത്രമല്ല, കോവിഡിന് ശേഷം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമ കൂടിയാണ്.
യാഷിന്റെ ആരാധകവൃന്ദം അനുദിനം വളരുകയാണ്. ദക്ഷിണ കൊറിയയില്‍ ഹിന്ദി പതിപ്പിനൊപ്പം ,KGF 2 ന്റെ കന്നഡ പതിപ്പും പ്രദര്‍ശിപ്പിച്ചു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യഷിന്റെ ആരാധകരും സിനിമാപ്രേമികളും വന്‍തോതില്‍ സ്ക്രീനിംഗില്‍ പങ്കെടുത്ത് റോക്കി ഭായിക്ക് തങ്ങളുടെ സ്നേഹം അറിയിച്ചു. സിയോളില്‍ KGF2 ന്റെ സ്ക്രീനിംഗ് ആഘോഷിക്കുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്.
ആഗോള ബോക്സ് ഓഫീസില്‍ RRR നെതോല്പ്പിച്ചതിനാല് KGF 2 ഇപ്പോള്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് . കെജിഎഫ്: ചാപ്റ്റര്‍ 2 ബോക്സ് ഓഫീസില്‍ 1129.38 കോടി രൂപ നേടി, അങ്ങനെ ആര്‍ആര്‍ആറിന്റെ 1127.65 കോടി രൂപയെ മറികടന്നു. ഈ ചിത്രം ആഭ്യന്തര പ്രേക്ഷകരില്‍ മാത്രമല്ല, വിദേശ പ്രേക്ഷകരിലും വന്‍ സ്വാധീനം ചെലുത്തുകയാണ്.






