
ബോക്സോഫില്‍ പര്‍വ്വതം കണക്കെ പുത്തന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ജനിച്ച ‘ഭീഷ്മപര്‍വ്വം’ കണ്ടവരാരും മൈക്കിളപ്പനെന്ന മമ്മൂട്ടി കഥാപാത്രത്തെ എതിരിടാന്‍ വരുന്ന മുംബൈയ്ക്കാരന്‍ ചുള്ളന് ചെക്കനെ മറന്നു കാണാനിടയില്ല. 2014 ല്‍ ‘മൈ ലൈഫ് പാര്‍ട്നര്‍’ എന്ന ചിത്രത്തിലെ തന്റെ അരങ്ങേറ്റ അഭിനയത്തില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദേവ് നായരായിരുന്നു ആ ചുള്ളന് വില്ലന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ നിന്ന് മലയാളമണ്ണിലേക്ക് സുദേവ് വരുമ്പോള്‍ മനസ്സില്‍ ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ, വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക്കുക. വര്‍ഷങ്ങള്‍ക്കിപ്പുറം മുംബൈയില്‍ നിന്നുള്ള വില്ലനായി, ബഡാ രാജനായി ഈ അഭിനേതാവ് സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കളരിയിൽനിന്ന് പതിനെട്ടടവും പയറ്റിത്തെളിഞ്ഞാണ് സുദേവ് നായർ എന്ന മുംബൈ മലയാളി കേരളത്തിലേക്കെത്തിയത്. തന്റെ കരിയറിലെ ഉയര്‍ച്ചയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം സുദേവ് മനസ്സു തുറക്കുന്നു.
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. പഠനമൊക്കെ അവിടെയായിരുന്നെങ്കിലും മലയാളം ശരിക്ക് അറിയാമായിരുന്നു. കുഞ്ഞുനാളിലെ മനസ്സില്‍ വേരുപിടിച്ചതാണ് സിനിമയെന്ന സ്വപ്നം. ആ മോഹം കൂടിയപ്പോള്‍ പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ കോഴ്സ് പൂര്‍ത്തിയാക്കി മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി കൊച്ചിയിലെത്തി. ഒരു സ്ട്രഗളിംഗ് പിരിയഡ് എന്നു തന്നെ അതിനെ വിളിക്കാം. പക്ഷേ എന്റെ അപ്പിയറന്‍സ്, ശരീരവും ലുക്കും മലയാള സിനിമയ്ക്ക് യോജിച്ചതല്ലെന്ന് പലരും പറഞ്ഞതോടെ തിരിച്ച് മുംബൈയിലേക്ക് തന്നെ വണ്ടി കയറി. പിന്നീട് മൈ ലൈഫ് പാർട്ടണറിലൂടെ മലയാളത്തിൽ അവസരം കിട്ടി. ആദ്യത്തെ സിനിമയിൽത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും കിട്ടി. അതിനുശേഷം അനാർക്കലിയടക്കം ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു. പലതും ചെറിയ റോളുകളായിരുന്നു. പക്ഷേ ആ കാലയളവിൽ ചെയ്ത പല റോളുകളും ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നു. കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികൾ എന്നിയവടക്കം പലതും ശ്രദ്ധിക്കപ്പെട്ടു.
എന്റെ കരിയറിലെ നെക്സ്റ്റ് ലെവല്‍ എന്നു തന്നെ അതിനെ വിളിക്കാം. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരു പടി ഉയര്‍ന്ന ഒരു പെര്‍ഫോമന്‍സ്. മമ്മൂക്ക- അമല്‍ നീരദ് ചിത്രം എന്നുള്ളതിന്റെ റീച്ച് തന്നെ വേറെയാണ്. ഇതിനു മുമ്പു വരെ അര്‍ബന്‍ പ്രേക്ഷകരാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ ഈ സിനിമയ്ക്ക് ശേഷം സാധാരണക്കാരായ കൂടുതല്‍ പ്രേക്ഷകരെ എനിക്ക് കിട്ടി. സത്യത്തിലത് മമ്മൂക്കയുടെ റീച്ച് കൊണ്ട് കിട്ടിയതാണ്. ആ നന്ദി എനിക്ക് മമ്മൂക്കയോടുണ്ട്.
? ‘ഭീഷ്മപര്വ്വ’ത്തിലെ മുംബൈയ്ക്കാരന്‍ വില്ലന്‍. യഥാര്‍ത്ഥ ജീവിതവുമായി മുംബൈയ്ക്ക് ബന്ധമുണ്ടല്ലോ ?
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. പഠനമൊക്കെ അവിടെയായിരുന്നെങ്കിലും മലയാളം ശരിക്ക് അറിയാമായിരുന്നു. കുഞ്ഞുനാളിലെ മനസ്സില്‍ വേരുപിടിച്ചതാണ് സിനിമയെന്ന സ്വപ്നം. ആ മോഹം കൂടിയപ്പോള്‍ പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. അവിടെ കോഴ്സ് പൂര്‍ത്തിയാക്കി മലയാള സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി കൊച്ചിയിലെത്തി. ഒരു സ്ട്രഗളിംഗ് പിരിയഡ് എന്നു തന്നെ അതിനെ വിളിക്കാം. പക്ഷേ എന്റെ അപ്പിയറന്‍സ്, ശരീരവും ലുക്കും മലയാള സിനിമയ്ക്ക് യോജിച്ചതല്ലെന്ന് പലരും പറഞ്ഞതോടെ തിരിച്ച് മുംബൈയിലേക്ക് തന്നെ വണ്ടി കയറി. പിന്നീട് മൈ ലൈഫ് പാർട്ടണറിലൂടെ മലയാളത്തിൽ അവസരം കിട്ടി. ആദ്യത്തെ സിനിമയിൽത്തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും കിട്ടി. അതിനുശേഷം അനാർക്കലിയടക്കം ഒരുപാട് ചിത്രങ്ങൾ ചെയ്തിരുന്നു. പലതും ചെറിയ റോളുകളായിരുന്നു. പക്ഷേ ആ കാലയളവിൽ ചെയ്ത പല റോളുകളും ഇംപാക്ട് ഉണ്ടാക്കുന്നതായിരുന്നു. കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികൾ എന്നിയവടക്കം പലതും ശ്രദ്ധിക്കപ്പെട്ടു.
? ‘ഭീഷ്മപര്വ്വ’ത്തിലെ വില്ലനെക്കുറിച്ച് പറഞ്ഞാല്‍ ?
എന്റെ കരിയറിലെ നെക്സ്റ്റ് ലെവല്‍ എന്നു തന്നെ അതിനെ വിളിക്കാം. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരു പടി ഉയര്‍ന്ന ഒരു പെര്‍ഫോമന്‍സ്. മമ്മൂക്ക- അമല്‍ നീരദ് ചിത്രം എന്നുള്ളതിന്റെ റീച്ച് തന്നെ വേറെയാണ്. ഇതിനു മുമ്പു വരെ അര്‍ബന്‍ പ്രേക്ഷകരാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ ഈ സിനിമയ്ക്ക് ശേഷം സാധാരണക്കാരായ കൂടുതല്‍ പ്രേക്ഷകരെ എനിക്ക് കിട്ടി. സത്യത്തിലത് മമ്മൂക്കയുടെ റീച്ച് കൊണ്ട് കിട്ടിയതാണ്. ആ നന്ദി എനിക്ക് മമ്മൂക്കയോടുണ്ട്.

? ശക്തനായ വില്ലന്‍ കഥാപാത്രം, ‘ബിഗ് ബി’യ്ക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി എന്നിവരുടെ കോമ്പോ ചിത്രം. പ്രേക്ഷകരുടെ അമിത പ്രതീക്ഷ ഒരു ഉത്തരവാദിത്തമായിരുന്നോ ?
എനിക്കങ്ങനെ വലിയ ഉത്തരവാദിത്തങ്ങളൊന്നും തോന്നിയില്ല. കാരണം അതിന്റെ മുഴുവന്‍ ഭാരവും മമ്മൂക്കയ്ക്കാണ്. എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടും അമല്‍ നീരദിനും ടെക്നീഷ്യനുമാണ്. പറഞ്ഞു തരുന്ന കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വലിയ ജോലിയൊന്നും എനിക്കില്ല. വളരെ എളുപ്പമാണത്. അവരിലൂടെ നമുക്ക് എത്തുന്ന കൈയടികളും വിജയവും നമ്മള് ആസ്വദിച്ചാല്‍ മാത്രം മതി. പിന്നെ ഇങ്ങനെയൊരു സിനിമയുടെ ഭാഗമായത് തന്നെ വലിയൊരു എക്സൈറ്റ്മെന്റാണ്. അതുകൊണ്ടു തന്നെ സിനിമയിറങ്ങും മുമ്പേ എനിക്ക് പ്രതീക്ഷകളുമുണ്ടായിരുന്നു. പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് ഒരു പ്രോപ്പര്‍ മമ്മൂക്ക മാസ് സിനിമ കാണാന്‍ കഴിയുക എന്നതു തന്നെ വലിയൊരു ഭാഗ്യം. ഒരു വലിയ മമ്മൂക്ക എനിക്ക് ഇതുപോലെയൊരു ചിത്രം പ്രേക്ഷകര്‍ക്കൊപ്പം കാണാന്‍ കഴിയുക, അതിന്റെയൊരു ചെറിയ ഭാഗമാകാന്‍ കഴിയുക എന്നതൊക്കെ വലിയൊരു ഭാഗ്യമല്ലേ. ആ വിജയത്തിന്റെ ഭാഗമായി ഞാനും മാറി എന്നുള്ളത് വലിയ സന്തോഷം.
? മുംബൈ പശ്ചാത്തലവും തേടിയെത്തുന്ന കഥാപാത്രങ്ങളും തമ്മില്‍ ബന്ധം തോന്നിയിട്ടുണ്ടോ ?
മുംബൈയില്‍ ജനിച്ചു വളര്‍ന്നതു കൊണ്ട് എന്റെ ബോഡി ലാംഗ്വേജും നേച്ചറും, എന്റെ രീതിയും ശൈലിയുമൊക്കെ ചില കഥാപാത്രങ്ങള്‍ തേടി വരാനുള്ള കാരണങ്ങളാകുന്നുണ്ട്. അതു കണ്ടിട്ട് തന്നെയാണ് അമല്‍ നീരദ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. പക്ഷേ അതിനു വേണ്ടി വലിയ തയാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. പിന്നെ അമല്‍ നീരദിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയ ആഗ്രഹമായിരുന്നു. അന്നെനിക്ക് പക്ഷേ അത് സാധ്യമായിരുന്നില്ല. ഇപ്പോഴാണത് അമല്‍ എന്നെ വിളിച്ചത്. അതൊരു വലിയ സന്തോഷമായി. വളരെ ഈസി സംവിധായകനാണ്. നമ്മള് ഓഫ് ദ ട്രാക്ക് പോകുകയാണെങ്കില്‍ മാത്രം എന്തെങ്കിലും നിര്‍ദ്ദേശമൊക്കെ തരും. അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം തരുന്ന സംവിധായകനാണ്. വളരെ റിലാക്സ്ഡ് ആയി അഭിനയിക്കാന്‍ സഹായിക്കും. അത് സ്ക്രീനില്‍ കാണാനും കഴിയും. ടെന്‍ഷന്‍ ഫ്രീയായി അഭിനയിക്കുന്നതു കൊണ്ട് ഔട്ട്പുട്ടിലുമത് കാണാന്‍ കഴിയും. അമല്‍ നീരദ് എല്ലാം സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. അപ്പിയറന്‍സും മേക്കപ്പും കോസ്റ്റ്യൂമും... അങ്ങനെ എല്ലാം. അതുകൊണ്ട് ഈസിയായി അത് ചെയ്യാന്‍ അഭിനേതാക്കള്‍ക്ക് കഴിയും. അതുകൊണ്ടു തന്നെ അമല്‍ നീരദ് ഈസ് എ ഡ്രീം ഡയറക്ടര്‍ ടു വര്‍ക്ക് വിത്ത്.

? താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ?
മമ്മൂക്കയ്ക്കൊപ്പം സിബിഐ ഉള്‍പ്പടെ അഞ്ചു സിനിമകള്‍ ചെയ്തു കഴിഞ്ഞു. ലാലേട്ടനൊപ്പം വൈശാഖ് സംവിധാനം ചെയ്ത ‘മോണസ്റ്റര്‍’ ചെയ്തു. രണ്ടുപേരുടെയും വര്‍ക്കിംഗ് സ്റ്റൈല്‍ വ്യത്യസ്തമാണ്. എങ്കിലും ചില സാമ്യങ്ങളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ രണ്ടാളും കൂടെ അഭിനയിക്കുന്നവരെ ബൂസ്റ്റപ്പ് ചെയ്ത് ആത്മവിശ്വാസം എനര്‍ജിയും വളര്‍ത്താന്‍ സഹായിക്കും.
‘ഭീഷ്മപര്വ്വ’ത്തിലെ കോസ്റ്റ്യൂം ധരിച്ച് എന്നെയാദ്യം കണ്ടപ്പോള്‍ മമ്മൂക്ക പറഞ്ഞത് ‘കാണാന്‍ നല്ല ഗ്ലാമറാണല്ലോ, രസമുള്ള കഥാപാത്രമാണല്ലോ. അപ്പിയറന്‍സ് കണ്ടിട്ട് തന്നെ എനിക്ക് വളരെയിഷ്ടമായി’ എന്നാണ്. അത് മമ്മൂക്ക തന്നെ പറയുന്നതു കേള്‍ക്കുമ്പോള്‍ ഭയങ്കരമാരു കോണ്‍ഫിഡന്‍സ് ഉണ്ടാകും. ഞാനന്ന് കഥാപാത്രമായി ഷൂട്ടിംഗ് തുടങ്ങിയിട്ടു പോലുമില്ല. അതിനു മുമ്പു തന്നെ ഇങ്ങനെയൊരു അഭിപ്രായം കിട്ടിയപ്പോള്‍ വലിയൊരു ആത്മവിശ്വാസം ഉണ്ടായി. പിന്നെ ഒരു കഥാപാത്രമായി മമ്മൂക്ക സ്ക്രീനില്‍ ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണല്ലോ.
ലാലേട്ടനെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം എല്ലാ വിശേഷങ്ങളും ചോദിക്കും. ഭയങ്കര ക്യൂരിയോസിറ്റിയാണ്. വിനയന് സാറിന്റെ സിനിമ ചെയ്തപ്പോഴുണ്ടായ ഇഞ്ച്വറിയെക്കുറിച്ചൊക്കെ ചോദിച്ചിരുന്നു. ഞാന്‍ തന്നെയത് മറന്നു പോയിരുന്നു. ചോദിക്കുക മാത്രമല്ല പിറ്റേന്ന് അതിന്റെ ഫോളോഅപ്പും ചെയ്യും. ഒരുപാട് ആളുകളെ കാണുന്ന, സംവദിക്കുന്ന തിരക്കുള്ള ഒരു ആളെന്ന നിലയില്‍ ലാലേട്ടന് ഇതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്ന് ശരിക്കും അതിശയിച്ചു പോയി. ഇത്രയും തിരക്കിനിടയില്‍ ഇത്രയും വലിയൊരു നടനായ ലാലേട്ടന് എന്നെപ്പോലെയുള്ള ഒരു ആളിനു പറ്റിയ അപകടമൊക്കെ ഓര്‍ത്തു വച്ച് സുഖവിവരം അന്വേഷിക്കുന്നു എന്നതായിരുന്നു എന്റെ അത്ഭുതം. പിന്നെ വെള്ളിത്തിരയില്‍ കഥാപാത്രമായി മാറുന്ന ലാലേട്ടന് ശരിക്കുമൊരു വിസ്മയമാണ്.
സ്ക്രീനില്‍ അവര്‍ നിറഞ്ഞു നില്ക്കുമ്പോള്, ലൊക്കേഷനില്‍ വച്ച് കഥാപാത്രമായി മാറുമ്പോള്‍ ഇവര്‍ രണ്ടുപേരും അത്ഭുതപ്പെടുത്താറുണ്ട്. വ്യക്തികളെന്ന നിലയിലും അഭിനേതാക്കളെന്ന നിലയിലും ശരിക്കും വിസ്മയങ്ങളാണവര്. ഒരു അഭിനേതാവെന്ന നിലയില്‍ എന്നെയവര്‍ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

? ഒരു കഥാപാത്രമായി മാറാന്‍ റിസര്‍ച്ചുകളും തയാറെടുപ്പുകളും നടത്താറുണ്ടോ ?
എല്ലാ കഥാപാത്രത്തിനും അങ്ങനെ റിസേര്‍ച്ച് ചെയ്യേണ്ടതായി വന്നിട്ടില്ല. മിക്കവാറും എന്റെ വ്യക്തിത്വവുമായി അല്‍പ്പമെങ്കിലും സാമ്യം തോന്നുന്ന കഥാപാത്രങ്ങളാണ് കിട്ടിയിട്ടുള്ളത്. നിസ്സാരമായി ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി റിസേര്‍ച്ച് ചെയ്യാന്‍ പോയാല്‍ കൂടുതല്‍ കുളമാകും. എനിക്കു തോന്നിയിട്ടുള്ളത് ഓവര്‍ തിങ്കിംഗാണ് ശരിക്കും അഭിനേതാവിന്റെ ഏറ്റവും വലിയ ശത്രു എന്നാണ്. പിന്നെ ചില കഥാപാത്രങ്ങള്‍ക്ക് വേണ്ടി അങ്ങനെ ചെയ്യേണ്ടതായി വരും. മറ്റൊരു ഫിസിക്കല്‍ അപ്പിയറന്‍സ് അല്ലെങ്കില്‍ വേറൊരു ഉച്ചാരണരീതി അതുമല്ലെങ്കില്‍ തികച്ചും വ്യത്യസ്തമായ സാമൂഹിക തലങ്ങളില്‍ നിന്നു വരുന്ന കഥാപാത്രങ്ങള്‍ അങ്ങനെയൊക്കെ ആണെങ്കില്‍ റിസേര്‍ച്ച് ആവശ്യമാണ്. അല്ലെങ്കില്‍ കൂടുതല്‍ തയാറെടുപ്പുകള്‍ വേണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് തത്കാലം അങ്ങനെയുള്ള കഥാപാത്രം ഒന്നും വന്നിട്ടില്ല. ഇപ്പോള്‍ എനിക്കു കിട്ടുന്ന കഥാപാത്രങ്ങളെല്ലാം എഴുത്തുകാരന്റെ റിസര്‍ച്ചിലൂടെ വരുന്ന കഥാപാത്രങ്ങളാണ്. വിനയന് സാറിന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ടി’ല്‍ അദ്ദേഹം ആ കാലഘട്ടത്തെക്കുറിച്ച് കൂടുതല്‍ റിസര്‍ച്ച് ചെയ്ത് ഭംഗിയായി എഴുതിയതാണ്. അത് എന്റെ മാക്സിമം നല്കി സ്ക്രീനില്‍ എത്തിക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം.

? മികച്ച അഭിപ്രായം നേടിയ രാജീവ് രവിയുടെ ‘തുറമുഖം’ സിനിമയെക്കുറിച്ചു പറഞ്ഞാല്‍ ?
രാജീവ് ചേട്ടന്റെ സിനിമയില്‍ മൂന്നു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ്. അതില്‍ കഥാപാത്രത്തിന്റെ പ്രായ പുരോഗതി കാണിക്കുന്നുണ്ട്. അല്‍പ്പം ശരീരഭാരം കൂട്ടേണ്ടി വരുന്നതു കൊണ്ട് എനിക്കതിന് സമയവും തന്നു. രാജീവ് ചേട്ടന് ശരിക്കുമൊരു ആക്ടേഴ്സ് ഡ്രീം ഡയറക്ടറാണ്. ആദ്യമേ വിളിച്ച് എന്തു സഹായം വേണമെങ്കിലും ചെയ്യാമെന്ന് രാജീവ് ചേട്ടന് പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനര്‍ എന്നിവരുടെ നമ്പര്‍ തന്നു. ‘ഈ കഥാപാത്രത്തിന്റെ ടോപ്പ് ടു ബോട്ടം സുദേവ് ഡിസൈന്‍ ചെയ്താല്‍ മതി, ഫുള്‍ കണ്ട്രോള് എടുത്തോളൂ’ എന്നാണ് എന്നോട് പറഞ്ഞത്. ആ കോള്‍ വന്നതോടെ ഞാന്‍ ശരിക്കും അര്‍പ്പിതനായി. പിന്നെ ഫിസിക്കലായ വ്യത്യാസങ്ങളൊക്കെ ഞാന്‍ ശരിക്കും വരുത്തിത്തുടങ്ങി. അങ്ങനെയുള്ള വെല്ലുവിളികള്‍ എനിക്ക് ശരിക്കും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഞാനതില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചു.
? അന്യഭാഷകളിലെ കഥാപാത്രങ്ങളും മലയാളവും തമ്മില്‍ വ്യത്യാസം തോന്നിയിട്ടുണ്ടോ ?
മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഭാഷാപരമായി എനിക്കങ്ങനെ വ്യത്യാസം തോന്നിയിട്ടില്ല. പിന്നെ വര്‍ക്കിംഗ് സ്റ്റൈലുകളില്‍ വ്യത്യാസമുണ്ട്. ബോളിവുഡിലും മറ്റും റിസോഴ്സസ് കൂടുതലാണ്. അപ്പോള്‍ കുറച്ചു കൂടി ഈസിയാണ്. അല്ലാതെ കൂടുതല്‍ പ്രത്യേകതയൊന്നും തോന്നിയിട്ടില്ല. പിന്നെ അറിയാത്ത ഭാഷയാണെങ്കില്‍ അതിനു വേണ്ടി ഇഫര്‍ട്ട് എടുക്കേണ്ടി വരും. അത്രേയുള്ളൂ.

? എഫ്.ടി.ടി.ഐ തന്ന അറിവുകള്‍ ?
പുനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്സ്റ്റിറ്റ്യൂഡ് ഓഫ് ഇന്‍ഡ്യ എനിക്കു തന്നത് വലിയ അറിവുകളാണ്. അവിടെ നിന്നുള്ള പഠനം തന്നെയാണ് എന്റെ ടേണിംഗ് പോയിന്റ്. ആ കാലയളവില്‍ കിട്ടിയതാണ് ഒരു അഭിനേതാവെന്ന നിലയിലുള്ള എന്റെ അറിവുകളെല്ലാം. എന്റെ മുഴുവന്‍ പരിശീലനപാഠങ്ങളും അവിടെ നിന്നാണ് തുടങ്ങിയത്. അഭിനയത്തിന്റെ ബേസിക്കെല്ലാം അവിടെ നിന്ന് അറിഞ്ഞു തുടങ്ങിയതാണ്. നസറുദ്ദീന്‍ ഷാ അടക്കമുള്ള അദ്ധ്യാപകര്‍ പകര്‍ന്നു തന്ന അറിവുകളാണ് എന്നിലെ അഭിനേതാവിനെ വളര്‍ത്തിയത്. ആ മൂന്നു വര്‍ഷത്തില്‍ പഠിച്ചതൊക്കെ തന്നെയാണ് എന്നിലെ അഭിനേതാവിന്റെ തുടക്കം എന്നു തന്നെ പറയാം. ഞാനവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും അവിടെ നിന്നും പഠിച്ചതറിഞ്ഞതിലൂടെ പകര്‍ത്തിയതാണ്. അതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും.
? ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ മനസ്സിനോട് ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം ?
ചില കഥാപാത്രങ്ങളുണ്ട്. ഞാന്‍ എഴുതി സംവിധാനം ചെയ്ത ഒരു വെബ് സീരീസ് ഉണ്ട്, ‘നോട്ട് ഫിറ്റ്’. അതില്‍ ഒരുപാട് എഫര്‍ട്ട് എടുത്തിരുന്നു. ഒരു വ്യത്യസ്തമായ കഥാപാത്രമാണത്. ശരിക്കും വ്യത്യസ്തമായ ജോണറിലുള്ള ഒരു ചിത്രമാണത്. ഒരു ബഹിര്‍മുഖ കഥാപാത്രമാണതില്‍. മോക്യുമെന്ററി കോമഡി കഥാപാത്രം, കണ്ടാല്‍ റിയല്‍ ലൈഫ് പോലെയാണ്. പക്ഷേ അബ്സര്ഡാണ്. അങ്ങനെയുള്ള ജോണറൊന്നും ആരും തയാറാക്കാറല്ല. അതുകൊണ്ട് ഞാന്‍ തന്നെ ഉണ്ടാക്കി. അതില്‍ അഭിനയിക്കാന്‍ ഞാന്‍ എന്നെത്തന്നെ വളരെ മെച്ചപ്പെടുത്തി. എന്റെ കൂടെ ഫിലിം സ്കൂള്‍ എക്സ്പീരിയന്‍സുള്ള ഒരുപാട് നല്ല അഭിനേതാക്കളുമുണ്ടായിരുന്നു. അവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതു തന്നെ ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും മികച്ചതാകാനും സഹായകമായി.
പിന്നെ ‘തുറമുഖം’ എന്ന സിനിമയിലെ കഥാപാത്രം എന്റെ മനസ്സിനോട് ഏറെയടുപ്പമുള്ളതാണ്. ‘ഭീഷ്മപര്വ്വ’ത്തിലെ ബഡാ രാജന് ഒരുപാടിഷ്ടമുള്ളതാണ്. ഒരു പ്രേക്ഷകന് എന്ന നിലയില്‍ കൊമേഷ്യല്‍ മാസ് സിനിമകളാണിഷ്ടം. കണ്ടാല്‍ രോമാഞ്ചം വരുന്ന സിനിമകള്‍. കാണാന്‍ ഭംഗിയുള്ള സിനിമകളിഷ്ടമാണ്. അതിലൊരു ഭാഗമാകുക എന്നതു തന്നെ സന്തോഷമാണ്.
? ചെയ്യാനിഷ്ടമുള്ള വരാനിരിക്കുന്ന കഥാപാത്രങ്ങള്‍ ?
ആക്ഷന്‍ കോമഡി സിനിമകള്‍ ചെയ്യാനിഷ്ടമാണ്. പ്രോപ്പര്‍ ജാക്കിച്ചാന് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്. ആ ജോണറിലുള്ള സിനിമകള്‍ മലയാളത്തില്‍ കുറവാണ്. ഇതു രണ്ടും ചെയ്യുന്ന അഭിനേതാക്കളും കുറവാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കിട്ടിയാല്‍ വലിയൊരു എക്സ്പീരിയന്‍സാണ്.
കുറച്ചു സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ട്. ലാലേട്ടനൊപ്പമുള്ള മോണസ്റ്റര്‍, സുരാജിനൊപ്പമുള്ള ‘ഹെവന്‍’, വിനയന് സാറിന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’, ടൊവിനോയ്ക്കൊപ്പമുള്ള ‘വഴക്ക്’, രാജീവ് ചേട്ടന്റെ ‘തുറമുഖം’ എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. വേറെ ഭാഷകളിലുള്ള ചിത്രങ്ങളുണ്ട്. അതൊന്നും ക്യത്യമായി പറയാറായിട്ടില്ല. അങ്ങനെ കുറച്ചധികം സിനിമകളുണ്ട്.







Comments