
ആമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിക്കിനി ധരിച്ചാണ് ഇറ പിറന്നാള്‍ ആഘോഷിച്ചത്.
തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ ഇറയെ വിമര്‍ശിച്ച് രംഗത്ത് വന്നു. ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നുമായിരുന്നു വിമര്‍ശനങ്ങള്‍.
സംഭവം ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അതില്‍ നടി സോനാ മഹാപത്രയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
ഇറ മുതിര്‍ന്ന സ്ത്രീയാണെന്നും വയസ്സായെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സോന മഹാപത്ര കുറിച്ചു. ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല സൊനാ മഹാപത്ര കുറിച്ചു.
മകളുടെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന് ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു.
ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.






