
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതി തടവുചാടി. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്. ജയില്‍ വളപ്പില്‍ ജോലിക്ക് കൊണ്ടുപോകുമ്പോഴായിരുന്നു രക്ഷപ്പെടല്‍. ഷിനോയിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു.
കുടുംബ വഴക്കിനിടെ ബന്ധുക്കളെ ആക്രമിച്ച കേസിലാണ് ഷിനോയ് അറസ്റ്റിലായത്. ഇയാള്‍ തടവുചാടിയ സമയത്ത് സമീപത്തുള്ള ട്രാക്ക് വഴി പാസാഞ്ചര്‍ ട്രെയിന്‍ കടന്നുപോയിരുന്നു. പ്രതി ഇതില്‍ രക്ഷപ്പെട്ടോ എന്നും സംശയമുണ്ട്.






