
സംസ്ഥാനത്ത് സ്വർണ വിലയില്‍ കുത്തനെ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160 രൂപയുമാണ് ഇന്ന് വില. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ച് യഥാക്രമം 4,720 രൂപയും 37,760 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. മെയ് 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അഞ്ചു ദിവസത്തിനുള്ളിൽ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ഫെഡ് നിരക്കും ഡോളർ വിലയും കയറുന്നത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി.






