
മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മലയാളി താരമാണ് പ്രിയങ്ക നായർ. 2006ൽ ‘വെയിൽ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായി. ‘വിലാപങ്ങൾക്കപ്പുറം’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി.
ഊമക്കുയിൽ, മേഘം, ആകാശദൂത് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക ഏറെ പ്രേക്ഷകപ്രശംസ നേടിയ ‘ജനഗണമന’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കടുവ, ട്വൽത്ത് മാൻ, എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.
ഇപ്പോഴിതാ, പ്രിയങ്കയുടെ മനോഹരമായ ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. സാരിയുടുത്ത്, മഴയിൽ നനഞ്ഞാണ് താരം പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സുഭാഷ് കവടിയാറാണ്.






