
സിനിമാ താരങ്ങളുടെ പൂർവകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെ. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിംഗ് ആകാറുമുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്നൊരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ലോകമെമ്പാടും ആരാധകരുള്ള സണ്ണി ലിയോണിന്റെ കുട്ടിക്കാല ഫോട്ടോയാണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സണ്ണി ലിയോണിന്റെ 41-ാം ജന്മദിനം. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബറും താരത്തിന് ആശംസ നേർന്നിരുന്നു. അദ്ദേഹമാണ് സണ്ണിയുടെ കുട്ടിക്കാല ചിത്രം പങ്കുവച്ചത്.
“നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല. നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്, അത് സാധ്യമല്ലെന്ന് ഞാൻ കരുതുമ്പോൾ, നീ കൂടുതൽ നേട്ടങ്ങൾ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും നീ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്,” എന്നാണ് ഡാനിയൽ കുറിച്ചിരുന്നത്.
പോണ് സിനിമയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങൾക്ക് തക്കതായ മറുപടി നൽകുന്ന താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ക്രമേണ തെന്നിന്ത്യന്‍ സിനിമകളിലും ചുവടുറപ്പിച്ചു. കാനഡയിലെ ഒരു സിക്ക് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ജനിച്ചത്. കരന്‍ജിത്ത് കൗര്‍ എന്നായിരുന്നു പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. പഠനമുപേക്ഷിച്ച് മോഡലിങ് രംഗത്തും പോണ് സിനിമാ രംഗത്തും സജീവമായി.
കരിയറിന് പുറമെ കുടുംബജീവിതത്തിലും വ്യക്തമായ വിജയമാണ് സണ്ണി ലിയോണ്‍ രേഖപ്പെടുത്തുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം സസന്തോഷം ലോസ് ആഞ്ചല്‍സിലെ വീട്ടിലാണിപ്പോള്‍ സണ്ണി. 2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018-ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.






