
അമേരിക്കൻ പ്രീമിയം ക്രൂയിസർ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായി ലൈവ്വയർ എന്ന പേരിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ 2019-ൽ അവതരിപ്പിച്ചിരുന്നു. തുടർന്ന്, ലൈവ്വയർ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡിൽ നിന്നും ഒരു പ്രത്യേക ബ്രാൻഡായി അവതരിപ്പിക്കപ്പെട്ടു.
ലൈവ്വയർ വൺ ആയിരുന്നു ഈ മോഡലിന്റെ കീഴിലെ ആദ്യ ബ്രാൻഡ്. S2 ഡെൽ മാർ ലോഞ്ച് എഡിഷൻ ആണ് ഇപ്പോൾ പുറത്തിറക്കിയ പുതിയ മോഡൽ. ഒരു പുതിയ മോഡുലാർ ആരോ ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിൾ. വരാനിരിക്കുന്ന ലൈവ്വയർ ഇലക്ട്രിക് ബൈക്കുകളായ S3, S4 എന്നിവയുടെ അടിസ്ഥാനമായി ഈ പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുമെന്നാണ് സൂചന.
S2 ഡെൽ മാർ ബാറ്ററിക്കായി എയർ-കൂൾഡ് സജ്ജീകരണം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- ലൈവ്വയർ വണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന വില കുറഞ്ഞ ഇലക്ട്രിക് ബൈക്ക് ആയതിനാൽ ഇത്. 700 സിസി ഐസി എഞ്ചിൻ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന് തുല്യമായ പെർഫോമൻസ് ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന മോട്ടോർ നൽകിയേക്കുമെന്നാണ് സൂചന.






