ചില മനുഷ്യരുടെ കഴിവുകൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കാറുണ്ട്. യുകെ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പൈറേറ്റ്സ് ഓഫ് കരീബിയൻ എന്ന സിനിമയിൽ ജോണി ഡെപ്പിന്റെ കഥാപാത്രത്തെ പോലെ മേക്കപ്പിട്ട് എത്തുകയാണ് യുവതി. ക്യാപ്റ്റൻ ജാക്ക് സ്പാരോയുടെ ലുക്ക് തന്റെ മുഖത്തിൽ പകർത്തിയിരിക്കുകയാണ് യുവതി.
6 ദിവസം മുൻപ് ഹോളി മുറേ എന്ന മേക്കപ്പ് ആർടിസ്റ്റാണ് സോഷ്യൽ മീഡിയ പേജിലൂടെ ജാക്ക് സ്പാരോയുടെ ലുക്കിലുള്ള തന്റെ വിഡിയോ പങ്കുവച്ചത്. മണിക്കൂറുകൾക്കകം തന്നെ 5.2 മില്യൻ കണ്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മേക്കപ്പും ഭാവാഭിനയവും ജോണി ഡെപ്പിന്റെ കാപ്റ്റൻ ജാക്ക് സ്പാരോയുടടെതാണ്. ‘ഞാൻ ക്യാപ്റ്റൻ ജാക്ക് സ്പാരോ. എന്തെല്ലാം പരീക്ഷണങ്ങളാണ് ഞാൻ ഇനി ചെയ്യാൻ പോകുന്നതെന്നു കണ്ടറിയൂ. ഞാൻ ബെറ്റ് വയ്ക്കുന്നു. നിങ്ങൾക്ക് സങ്കൽപിക്കാൻ പോലും സാധ്യമല്ല.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
വിഡിയോക്കു താഴെ നിരവധി പേർ കമന്റുകളുമായി എത്തി. മുഖത്തെ ഭാവവ്യത്യാസങ്ങളും മേക്കപ്പും ഗംഭീരമാണ് എന്നാണ് പലരും കമന്റ് ചെയ്തത്. അവിശ്വസനീയം എന്നായിരുന്നു മറ്റൊരു കമന്റ്. നിങ്ങൾ അസാധ്യമായ കഴിവുള്ള വ്യക്തിയാണ്. ഇനിയും ഇത്തരം പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു എന്നിങ്ങനെയാണ് വിവിധ കമന്റുകൾ.






