
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഖുഷി' ഡിസംബർ 23ന് തിയെറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്ഥിരീകരിച്ചു.
വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീൽ ഗുഡ് പോസ്റ്റർ ആണ് പുറത്തുവന്നത്. വളരെ സന്തോഷം നിറഞ്ഞ അതിലേറെ നിറമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ പ്രണയമായിരിക്കും ഖുഷിയെന്ന് പോസ്റ്റർ നൽകുന്ന സൂചനകൾ വിരൽ ചൂണ്ടുന്നു. ഇരുവരും തമ്മിലുള്ള മിന്നുന്ന കെമിസ്ട്രിയാണ് ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഖുഷി 2022 ഡിസംബർ 23-ന് റിലീസ് ചെയ്യും.







Comments