വിജയ് നായകനായ ചിത്രം 'ബീസ്റ്റി'ന് നേരെ വീണ്ടും വിമര്‍ശനം. ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാന രംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേര്‍ ഈ വീഡിയോ റീട്വീറ്റ് ചെയ്തതോടെ വിജയ്യുടെ വിമാന രംഗത്തിനു പിന്നിലെ യുക്തിയെ കുറിച്ച് ചോദിക്കുകയാണ്.
പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്നതാണ് രംഗം. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാക്കിസ്ഥാന് പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ്യുടെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ വിജയ് അതിനെ മറികടക്കുന്നത് അനായാസമാണ്. ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ് പ്രധാനമായി ഉന്നയിക്കുന്നത്. ഒപ്പം സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിജയ് കുറച്ചുകൂടി തിരക്കഥയില്‍ ശ്രദ്ധ പാലിക്കണമെന്നും സംവിധായകര്‍ ഇത്തരം സീനുകള്‍ ഒഴിവാക്കാന്‍ ബുദ്ധിപ്രയോഗിക്കണമെന്നുമാണ് വിമര്‍ശനം.
😅 https://t.co/DPdXsaCjIG pic.twitter.com/QdzaTksdZH
— Amiet R. Kashyap (@Amitraaz) May 16, 2022
I have so many questions…. pic.twitter.com/zVafb6uAnm
— sajan (@sajaniaf) May 15, 2022






