
ന്യൂഡൽഹി: ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ലഖ്നൗ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം തുടർച്ചയായ 42ാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. മാർച്ച് 22 ന് പ്രതിദിന വില വർധനവ് പുനരാരംഭിച്ച ശേഷം 14 തവണ പെട്രോളിനും ഡീസലിനും വില വർധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം 10 രൂപയാണ് ഇക്കാലയളവിൽ വർധിപ്പിച്ചത്. ഏപ്രിൽ 6 മുതൽ ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80 പൈസയുടെ വർധനവാണ് അവസാനമാണുണ്ടായത്.






