
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേപ്പര്‍ റോക്കറ്റ് എന്ന വെബ് സീരിസില്‍ രമ്യ നമ്പീശന് പാടിയ പാട്ട് പുറത്തിറങ്ങി. ചേരനാട് എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ശ്രോതാക്കള്‍ ഏറ്റെടുത്തു. സൈമണ്‍ കെ. കിംഗാണ് സംഗീതം. കാര്‍ത്തിയും ജോ പോളും ചേര്‍ന്നാണ് ഗാനരചന. തന്യ രവിചന്ദ്രന്‍, ഗൗരി കിഷന്, പൂര്‍ണിമ ഭാഗ്യരാജ് എന്നിവരോടൊപ്പം നിര്‍മ്മല്‍ പാലാഴിയും സുപ്രധാന വേഷത്തില്‍ എത്തുന്നത്. ശ്രീനിധി സാഗറാണ് സിരീസ് നിര്‍മ്മിക്കുന്നത്.






