വാട്സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി നിങ്ങൾക്ക് ആരുമറിയാതെ എക്സിറ്റ് ആകാം. ഇതിന്റെ പണിപ്പുരയിലാണ് കമ്പനി എന്നാണ് റിപ്പോർട്ട്. പുതിയ അപ്ഡേറ്റ് വഴി ഇഷ്ടമില്ലാത്തതതും ശല്യമായതുമായ ഗ്രൂപ്പുകളില്‍നിന്ന് മറ്റ് അംഗങ്ങള്‍ അറിയാതെ തന്നെ പുറത്തുപോവാന്‍ കഴിയും.
പുതിയ സൗകര്യത്തിലൂടെ മറ്റ് പലരുടേയും നിര്‍ബന്ധം മൂലം അംഗമാകേണ്ടി വന്ന ഗ്രൂപ്പുകള്‍ അവഗണിക്കാന്‍ സാധിക്കും. പലരും ഫാമിലി ഗ്രൂപ്പുക ളിൽ നിന്നും റസിഡന്‍സ് ഗ്രൂപ്പുകളിൽനിന്നും പുറത്തിറങ്ങാൻ തയ്യാറായിരിക്കുകയാണ്.
സാധാരണ ഒരു ഗ്രൂപ്പില്‍ പുതിയ അംഗത്തെ ചേര്‍ക്കുമ്പോഴും അതുപോലെ ആരെയെങ്കിലും പുറത്താക്കുമ്പോഴും കൂടാതെ ആരെങ്കിലും സ്വയം ഗ്രൂപ്പില്‍നിന്ന് പുറത്ത് പോവുമ്പോഴുമെല്ലാം അക്കാര്യം ഒരു അറിയിപ്പായി മറ്റ് അംഗങ്ങളെ കാണിക്കുന്ന രീതി വാട്സാപ്പിലുണ്ട്. പുതിയ ഫീച്ചർ എത്തുന്നതോടെ ഇത് അവസാനിക്കും.






