
ചുരുണ്ട മുടിയിഴകളും അതിമനോഹര ഔട്ഫിറ്റുമായി ക്യൂട്ട് ലുക്കിൽ തിളങ്ങി പ്രിയതാരം ഷംന കാസിം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പിങ്ക്, ഗ്രീന്‍ കളര്‍ കോമ്പിനേഷനിലുള്ള സില്‍ക് ഔട്ഫിറ്റില്‍ മുത്തുകള്‍ പതിപ്പിച്ച വര്‍ക്കാണ് പ്രധാന ഹൈലൈറ്റ്. വി കാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






