
പുതിയ XZS വേരിയന്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോർസ് ഹാരിയർ എസ്യുവി മോഡൽ ലൈനപ്പ് വിപുലീകരിച്ചു. XZ -നും റേഞ്ച്-ടോപ്പിംഗ് XZ+ ട്രിമ്മുകൾക്കും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നതെന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച് പുതിയ ടാറ്റ ഹാരിയർ XZS -ന് 20 ലക്ഷം രൂപയും, അതുപോലെ XZS ഡ്യുവൽ ടോൺ, XZAS ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് യഥാക്രമം 20.20 ലക്ഷം രൂപയും 21.50 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.
റിപ്പോർട്ട് പ്രകാരം XZS, XZAS ഡാർക്ക് എഡിഷൻ യഥാക്രമം 20.30 ലക്ഷം രൂപയ്ക്കും 21.60 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു, എന്നാൽ, XZAS വേരിയന്റിന് 21.30 ലക്ഷം രൂപ വിലയുണ്ട്. ഡൽഹി എക്സ്-ഷോറൂം വിലകളാണ് എല്ലാം.
പുതിയ ഹാരിയർ XZS ട്രിം 17-ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, ഒരു പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് IRVM എന്നിവ വാഗ്ദാനം ചെയ്യുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെനോൺ HID പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പിൻ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് എസി, വൈപ്പറുകൾ, ആറ് എയർബാഗുകൾ, ഹെഡ്ലാമ്പുകൾ എന്നിവയും വാഹനത്തിന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു.
പുതിയ ടാറ്റ ഹാരിയർ XZS വേരിയന്റിൽ 2.0 ലിറ്റർ ഡീസൽ എൻജിനാണ് വരുന്നത്. ഇത് 170 PS പവറും 350 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു.






