മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം എല്ലാവർക്കും അറിയാവുന്നതാണ്. വിവിധതരം ആഡംബര എസ്.യു.വി. മുതല്‍ സൂപ്പര്‍ കാറുകള്‍ വരെ നിരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ ഗ്യാരേജി ലേക്ക് അടുത്തായി എത്തുന്നത് ഒരു ഇലക്ട്രിക് സൂപ്പര്‍ കാറാകുമെന്നാണ് സൂചന.
സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിക്കാൻ തുടങ്ങിയ ഒരു വീഡിയോ ദൃശ്യത്തെ തുടര്‍ന്നാണ് മമ്മൂട്ടിയുടെ ഗ്യാരേജില്‍ എത്തുന്ന പുതിയ അതിഥി ഇലക്ട്രിക് വാഹനമാണോയെന്ന ചോദ്യമുയരുന്നത്. ഇപ്പോള്‍ പോര്‍ഷെയുടെ ഇലക്ട്രിക് വാഹന മോഡലായ ടൈകാന് 4 എസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മാംമ്പ ഗ്രീന്‍ നിറത്തിലുള്ള പോര്‍ഷെ ടൈകാന് മമ്മൂട്ടി ഓടിക്കുന്നതിന്റെ വീഡിയോ dq cars 369 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ വാഹനമാണ് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത്. റിപ്പോർട്ട് പ്രകാരം ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്പോര്‍ട്സ് കാര്‍ പതിപ്പാണ് ടൈകാന്.






