നാര്‍സോ 50 പ്രോ 5ജി, നാര്‍സോ 50 5ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് റിയൽമി. അമോലെഡ് സ്ക്രീനുകളാണ് ഈ ഫോണുകള്‍ക്ക് നൽകിയിരിക്കുന്നത്. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസര്‍, 90 ഹെര്‍ട്സ് ഡിസ്പ്ലേ എന്നിവ മറ്റു ഹൈലൈറ്റുകളാണ്. നാര്‍സോ 50 5ജിയില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും, നാര്‍സോ 50 പ്രോ 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമാണ് ലഭിക്കുന്നത്. ഇതോടൊപ്പം ടെക്ക്ലൈഫ് വാച്ച് എസ്സീ 100 സ്മാര്‍ട് വാച്ചും റിയല്‍മി അവതരിപ്പിച്ചു. വലിയ കളര്‍ സ്ക്രീനുള്ള ഈ വാച്ചിൽ12 ദിവസം ബാറ്ററി ചാര്‍ജ് നില്ക്കുന്നു.
റിപ്പോർട്ട് പ്രകാരം റിയല്‍മി നാര്‍സോ 50 പ്രോ 5ജി യുടെ ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപയാണ് വില. 23,999 രൂപയാണ് എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് വില. മെയ് 26 മുതല്‍ ഫോണ്‍ വില്പനയ്ക്കെത്തും.
അതുപോലെ തന്നെ, റിയല്‍മി നാര്‍സോ 50 5ജിയുടെ നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയാണ് വില . എന്നാൽ, നാല് ജിബി റാം/128 ജിബി പതിപ്പിന് 16,999 രൂപയും ആറ് ജിബി റാം/128 ജിബി പതിപ്പിന് 17,999 രൂപയും ആണ് വില. ഇതിന്റെ വില്പന മെയ് 24 മുതല്‍ ആരംഭിക്കുമെന്നാണ് സൂചന. ഹൈപ്പര്‍ ബ്ലാക്ക്, ഹൈപ്പര്‍ ബ്ലൂ നിറങ്ങളിലാണ് ഫോണുകള്‍ വില്പനയ്ക്കെത്തുക.






