ഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC അവതരിപ്പിച്ചു. 72,900 രൂപ മുതലാണ് പുതിയ 2022 ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് Xtec-ന്റെ വില ആരംഭിക്കുന്നത്. RTMI (റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍), കുറഞ്ഞ ഇന്ധന സൂചകം,ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ് അലേര്‍ട്ട്, എല്‍ഇഡി ഹൈ ഇന്റെന്സിറ്റി പൊസിഷന്‍ ലാമ്പ് (HIPL), എക്സ്ക്ലൂസീവ് ഗ്രാഫിക്സ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.
സ്പാര്‍ക്ക്ലിംഗ് ബീറ്റ ബ്ലൂ, ക്യാന്‍വാസ് ബ്ലാക്ക്, ടൊര്‍ണാഡോ ഗ്രേ, പേള്‍ വൈറ്റ് എന്നീ നാല് പുതിയ കളര്‍ സ്കീമുകളാണ് മോട്ടോര്‍സൈക്കിൾ എത്തുന്നത്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ സിസ്റ്റം, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍,ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന് കട്ട്-ഓഫ് ഫംഗ്ഷന്, യുഎസ്ബി ചാര്‍ജര്‍ എന്നിവ സവിശേഷതകളാണ്.
സ്പ്ലെന്‍ഡര്‍ പ്ലസ് XTEC -ന് കരുത്തേകുന്നത് 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ്. അത് 8,000 rpm-ല്‍ 7.9 bhp കരുത്തും 6,000 rpm-ല്‍ 8.05 Nm പീക്ക് ടോര്‍ക്കും നല്‍കും. 4-സ്പീഡ് ഗിയര്‍ബോക്സുമായി ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നു.






