
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ അജിങ്ക്യ രഹാന , തന്റെ യാത്രകള്‍ മാരുതിയുടെ വാഗണ്‍ആറില്‍ നിന്നും ഔഡിയിലേക്കും അവിടെ നിന്ന് ബി.എം.ഡബ്ല്യുവിലും എത്തി നില്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് . ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ സെഡാന് മോഡലായ സിക്സ് സീരീസാണ് താരത്തിന്റെ ഗ്യാരേജില്‍ പുതിയതായി സ്ഥാനം പിടിച്ചിരിക്കുന്ന വാഹനം.
സിക്സ് സീരീസിലെ 630i എം സ്പോട്ട് വേരിയന്റാണ് അജിങ്ക്യ സ്വന്തമാക്കിയിരിക്കുന്നത്. 69.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. സോബര്‍ വൈറ്റ് ഫിനീഷിങ്ങില്‍ ഒരുക്കിയിട്ടുളള ഈ വാഹനം അദ്ദേഹത്തിന് മികച്ച ഡ്രൈവിംഗ് അനുഭവം നല്കാന് സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മുംബൈയിലെ ബി.എം.ഡബ്ല്യു ഡീലര്‍ഷിപ്പായ ഇന്‍ഫിനിറ്റി കാര്‍സ് പറഞ്ഞു.
630 i എം സ്പോട്ട്, 620 ലക്ഷ്വറി ലൈന്‍, 630 എം സ്പോട്ട് എന്നീ മൂന്ന് വേരിയന്റുകളിലാണ് 6 സീരീസ് നിരത്തുകളില്‍ എത്തുന്നത്. ബി.എം ഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ ഗ്രില്ല്, ലേസര്‍ ലൈറ്റുകളുളള വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്.എല്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് ആഡംബരമേകുന്നത്.
2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുളളത്. പെട്രോള്‍ എന്ജിന് 258 പി.എസ് പവറും 400 എന്‍.എം.ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജില്‍ 256 പി.എസ്. പവറും 620 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.






