75-ാമത് കാന്‍ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആര് മാധവന്റെ റോക്കട്രി-ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മാധവന്റെ ആദ്യ സംവിധാന സംരഭമായ ഈ ചിത്രത്തില്‍ പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതകഥയാണ് പറയുന്നത്. നമ്പി നാരായണനായി ചിത്രത്തില്‍ അഭിനയിക്കുന്നത് മാധവന് തന്നെയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഗീത സംവിധായകന് എആര്‍ റഹ്മാന് , സംവിധയകന് ശേഖര്‍ കപൂര്‍ തുടങ്ങിവരും ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ്.
‘‘കാന്‍സില്‍ വച്ച് റോക്കട്രി-ദി നമ്പി ഇഫക്ട് കണ്ടിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ ശബ്ദം കൊണ്ടുവന്നതിന് മാധവന് അഭിനന്ദനം ’’എന്നാണ് റഹ്മാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘‘ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മനോഹര ചിത്രമാണ് റോക്കട്രി. ആര് മാധവന് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ഇന്നലെ കാന്‍ ചലച്ചിത്രമേളയില്‍ കണ്ടു. ഒപ്പം നമ്പി നാരായണന്റെ സാന്നിധ്യം ആ സദസ്സിലുണ്ടായിരുന്നത് അത് കൂടുതല്‍ ഹൃദയഭേദകമാക്കി’’-ശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും. ആര്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളികൂടിയായ ഡോക്ടര്‍ വര്‍ഗ്ഗീസിന്റെ വര്‍ഗ്ഗീസ് മൂലന് പിക്ച്ചേഴ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മാധവന് തന്നെയാണ്. കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനായി മാധവന് തന്നെയാണ് വേഷമിടുന്നത്. നമ്പി നാരായണനായി മാധവന് വേഷപ്പകര്‍ച്ച നടത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഐ എസ് ആര് ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. ഒപ്പം ഷാരൂഖ് ഖാനും, സൂര്യയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Comments