
സോയ അക്തറിന്റെ സംവിധാന മികവില്‍ പിറക്കുന്ന ചിത്രമായ 'ദ് ആര്‍ച്ചീസി'ലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഷാറൂഖാന്റെ മകള്‍ സുഹാന ഖാന്. ചിത്രത്തില്‍ യുവതാരങ്ങളാണ് പ്രത്യഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ഖുഷി കപൂര്‍, അഗസ്ത്യ നന്ദ, മിഹിര്‍ അഹുജ, യുവരാജ് മെന്‍ഡ, വേദാങ് റെയ്ന തുടങ്ങിയവരാണ് അണിനിരക്കുന്നത്.
സിനിമ പ്രവേശനത്തിന് മുന്‍പുതന്നെ തന്റെ വ്യത്യസ്തമായ വസ്ത്രങ്ങളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് സുഹാന ഖാന്. സമൂഹമാധ്യമങ്ങളില്‍ നിറസാന്നിധ്യമായ സുഹാന ഇപ്പോള്‍ കാകാസന യോഗാ പോസുമായിട്ടാണ് എത്തിയിരിക്കുന്നത്. കാക്കയുടെ ഇരിപ്പിന്റെ ആകൃതിയിലുള്ള യോഗാസനമാണ് കാകാസന. കൈകളുടെ കരുത്തും കോര്‍ കരുത്തും വര്‍ധിപ്പിക്കും. വര്‍ധിപ്പിക്കുന്ന ഈ യോഗാസനം നട്ടെല്ലിന് ബലമേകി ശരീരത്തിന്റെ ഫ്ളെക്സിബിലിറ്റി മെച്ചപ്പെടുത്തുന്നു. വയറിന്റെ ഭാഗത്തെ പേശികളെയും ശക്തിപ്പെടുത്തുന്ന കാകാസനം ദഹനപ്രക്രിയയെയും മികച്ചതാക്കുന്നു. സുഹാനയുടെ ട്രെയ്നര്‍ രുപാല്‍ സിദ്ധ്പുര ഫരിയ ആണ് താരത്തിന്റെ യോഗ പോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഏതാനും ദിവസങ്ങള്‍കൊണ്ട് സുഹാന യോഗാമുറ അഭ്യസിച്ചതായി രുപാല്‍ പറയുന്നു. വരും കാലത്ത് സുഹാന വിജയത്തിന്റെ മിന്നും തിളക്കം കൈവരിക്കുമെന്ന ആശംസയോടെയാണ് രുപാല്‍ അടിക്കുറിപ്പ് അവസാനിപ്പിച്ചത്.






