പുതിയ മെറിഡിയൻ 7 സീറ്റർ പുറത്തിറക്കി ജീപ്പ്. 29.90 ലക്ഷം രൂപ ആണ് പ്രാരംഭ എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. മൂന്ന് വേരിയന്റുകളിൽ ആണ് വാഹനം എത്തുന്നത്. വേഗമേറിയ ആക്സിലറേഷനും ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതവും ഉൾപ്പെടെ നിരവധി മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ നൽകിയിരിക്കുന്നു. ഐക്കണിക്ക് ജീപ്പ് ഗ്രാൻഡ് ചെറോക്കിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെറിഡിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് സൂചന.
എസ്യുവിക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത വെറും 10.8 സെക്കന്റുകൾ കൊണ്ട് കൈവരിക്കാനാകും. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 198 കിലോമീറ്ററാണ്. ഫ്രീക്വൻസി സെലക്ടീവ് ഡാംപിംഗ് (FSD), ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പർ (HRS) എന്നിവ പുതിയ ജീപ്പ് മെറിഡിയനിൽ സജ്ജീകരിച്ചിരിക്കുന്നു, എല്ലാത്തരം റോഡുകൾക്കും ഭൂപ്രദേശങ്ങൾക്കും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സ്, സുഗമമായ സവാരി ഇത് വാഗ്ദാനം ചെയ്യും.
ലിമിറ്റഡ്, ലിമിറ്റഡ് (O) എന്നീ രണ്ട് വകഭേദങ്ങളിൽ ജീപ്പ് മെറിഡിയൻ ലഭ്യമാണ്. 4x2 ഫ്രണ്ട് വീൽ ഡ്രൈവിലും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചോയിസിലും ലിമിറ്റഡും ലിമിറ്റഡും (O) ലഭ്യമാണ്. 4x4 ഓൾ-വീൽ ഡ്രൈവോടുകൂടിയ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലിമിറ്റഡ് (O) ട്രിമ്മിൽ ലഭ്യമാണ്.






