ആലപ്പുഴ: ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച. ഇന്നു കൊയ്യാനിരുന്ന പള്ളിപ്പാട് ചിറകുഴിയില്‍ പാടത്താണ് പുലര്‍ച്ചെ അഞ്ചു മണിയോടെ മട വീണത്. ഇതോടെ 70 ഏക്കര്‍ നെല്‍പ്പാടം വെള്ളത്തിലായി.
നാല് ദിവസം മുന്‍പ് പള്ളിപ്പാട് 117 ഏക്കര്‍ പാടശേഖരത്ത് മട വീണ് കൊയ്ത്തിനു തയ്യാറായാ കൃഷി നശിച്ചിരുന്നു.






