
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ നായികയാകുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ചിത്രത്തിൽ മഞ്ജു പാടിയിരിക്കുന്ന ‘കിം കിം...’ പാട്ട് ഇതിനോടകം ഹിറ്റാണ്. ഇപ്പോഴിതാ, ‘കിം കിം’ എന്ന പാട്ടിനൊത്ത് കുഞ്ഞുങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങില്‍ വൈറലായിരിക്കുന്നത്.
മഞ്ജു വാരിയർ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയത്തിനിടെ വൈറലായി. കൊച്ചി ലുലു മാളിൽവെച്ചായിരുന്നു പരിപാടി.






