തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ മൂന്നാം ദിനവും വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4705 രൂപയും പവന് 37,640 രൂപയുമായി. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സ്വർണവില വർധിച്ചിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വർധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു സ്വർണവില. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയും.
നാല് ദിവസത്തിനു ശേഷം ചൊവ്വാഴ്ച സ്വർണവില വർധിച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ചൊവ്വാഴ്ച്ച വർധിച്ചത്. ബുധനാഴ്ച പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് സ്വർണവില പവന് 37,000 ൽ താഴെ എത്തുന്നത്.
അതേസമയം, ദേശീയതലത്തിൽ സ്വർണ വില 350 രൂപ വർദ്ധിച്ചു. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) ഇന്ത്യയിലെ സ്വർണ്ണ വില 51,030 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,740 രൂപയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്




