വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമായ വീണ നായർ, സീരിയലിലൂടെ മാത്രമല്ല സിനിമകളിലൂടെയും പ്രശസ്തയായ താരമാണ് വീണ നായർ. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിലൂടെയും വീണ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിൻ്റെ പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്.
ഇപ്പൊൾ താരരാജാവായ മോഹൻലാലിന്റെ ജന്മദിനത്തിൽ വീണ പങ്കുവച്ച് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
"Happy birthday lalettan and me.ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഇന്നത്തെ ദിവസം എല്ലാര്ക്കും പറ്റൂല്ല . ലാലേട്ടന്റെ കട്ട ഫാന്‍ ആയ എന്നെപ്പോലൊരു സാധാരണകാരിക്ക് ലാലേട്ടന് ജനിച്ച ദിനത്തില്‍ ജനിക്കാന്‍ സാധിച്ചു ,ആ ദിവസം തന്നെ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റുക .അത് ഒരു വലിയ സംഭവം തന്നാണ് എനിക്ക്.എന്നെ സമ്മതിക്കണം." എന്നായിരുന്നു താരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.






