
തെന്നിന്ത്യൻ നായികമാരായ സായ് പല്ലവി, കൃതി ഷെട്ടി, പ്രിയങ്ക മോഹൻ എന്നിവർക്കൊപ്പമുള്ള തന്റെ മനോഹരമായ സെൽഫി പങ്കുവെച്ച് യുവതാരം കല്യാണി പ്രിയദർശൻ. പ്രിയതാരങ്ങൾ ഒരു അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
യുവനടിമാർക്കിടയിലെ ശ്രദ്ധേയമുഖങ്ങളായ സായ് പല്ലവിയും കല്യാണി പ്രിയദർശനും ഒന്നിച്ചുള്ള ഈ സെൽഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.






