ബെംഗളൂരു: കര്‍ണാടകയിലെ ബീഫ് നിരോധന നിയമത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഒരു ഹിന്ദുവാണെന്നും വേണമെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍എസ്എസ് മതങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയാണ്. മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണോ ബീഫ് കഴിക്കുന്നത്? ഹിന്ദുക്കള്‍ക്കിടയിലും ക്രിസ്ത്യാനികള്‍ക്കിടയിലും ബീഫ് കഴിക്കുന്നവരുണ്ട്. ഞാന്‍ ഒരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. പക്ഷേ, എനിക്ക് വേണമെങ്കില്‍ ഞാന്‍ ബീഫ് കഴിക്കും. അതിനെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?' സിദ്ധരാമയ്യ ചോദിച്ചു.






