
'ഖഷി' ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാശ്മീരിവെച്ചായിരുന്നു ചിത്രീകരണം.
ദാൽ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും ദേഹാസ്വാസ്ത്യത്തെ തുടർന്ന് ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ ഇപ്പോൾ തുടരുകയാണ്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടത്തിയത് എന്നും അണിയറപ്രവർത്തകർ പറയുന്നു. വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'ഖുഷി'. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി ഡിസംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവത്തകർ അറിയിച്ചു. ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






