
ടോം ഹാങ്ക്സ് നായകനായെത്തിയ 'ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിന്റെ റീമേക്കായ ആമിര്ഖാന് നായകനായി എത്തുന്ന 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര് ഐപിഎല്‍ ഇടവേളയില്‍ റിലീസ് ചെയ്യും. ആമിര്‍ ഖാന് തന്നെയാണ് ട്രെയ്ലര് റീലീസിനെ കുറിച്ച് പറഞ്ഞത്. ആമിര്ഖാന് പ്രൊഡക്ഷന്‍സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്.
മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ കലാശ പോരാട്ടത്തിലാണ് റിലീസ്. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്ലര് എത്തും. ഇതുകൂടാതെ 'ക്രിക്കറ്റ് ലൈവ്' അവതാരകനായി ആമിര്‍ഖാനും ഉണ്ടാകും.







Comments